കൊല്ലം: എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് അവാർഡ് കൈമാറിയത്. സെക്രട്ടറി എൽ. മനോജ്, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, യൂണിയൻ പ്രതിനിധി വി. മധുലാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജ്, അലോക് ചന്ദ്രഭാനു, സന്തോഷ് കുമാർ, വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.