 
കൊല്ലം: യാത്രയെ പ്രണയിക്കുന്ന കൂട്ടായ്മയായ കെ.ടു.കെ റൈഡേഴ്സ് ചാരിറ്റി പ്രവർത്തനങ്ങളുമായി രംഗത്ത്. ചാത്തന്നൂർ കരുണാലയത്തിലും ഇരവിപുരം കാരുണ്യതീരത്തിലും തിരുവോണ ദിന സദ്യയ്ക്കുള്ള വിഭവങ്ങളാണ് വാങ്ങിനൽകിയത്. സെക്രട്ടറി ബിനു, പ്രസിഡന്റ് രാഹുൽ, ട്രഷറർ ശരത്ത്, ജോയിന്റ് സെക്രട്ടറി ഉണ്ണിക്കണ്ണൻ, വൈസ് പ്രസിഡന്റ് അമൻ, കൺവീനർ വിശാഖ്, ഗ്രൂപ്പ് മെമ്പർമാരായ ബെറ്റ്സൺ, മിഥുൻ, ദീപക് എന്നിവർ നേതൃത്വം നൽകി.