photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ ഓഫീസ് അങ്കണത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ഗുരുപൂജയുടെ പ്രസാദം പ്രസിഡന്റ് ഡോ. ജി. ജയദേവൻ സ്വീകരിക്കുന്നു

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിലും യൂണിയന് കിഴിലുള്ള 44 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ആഘോഷം കൊവിഡ് പശ്ചാത്തലത്തിൽ പൂജകളോടെയും പ്രാർത്ഥനാ ഗീതങ്ങളോടെയും ആചരിച്ചു.

യൂണിയൻ ഓഫീസ് അങ്കണത്തിലെ ഗുരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, മുൻ യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് മൺറോത്തുരുത് ഭാസി, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ സിബു വൈഷ്‌ണവ്‌, യൂണിയൻ കൗൺസിലർമാരായ സജീവ് കല്ലട, ഷൈബു, ഹനീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി, സെക്രട്ടറി സന്തോഷ്, സൈബർ സേനാ ചെയർമാൻ രഞ്ജിത്ത്, കൺവീനർ അനിൽ പ്രഭാ മെറ്റൽസ്, വിജയാംബിക മല്ലാക്ഷി തുടങ്ങിയവർ പങ്കെടുത്തു.