കൊല്ലം: ജില്ലയിൽ ഇന്നലെ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അന്യസംസ്ഥാനത്ത് നിന്ന് വന്ന രണ്ടുപേരൊഴികെ ബാക്കി 79 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.
ഇന്നലെ ജില്ലയിൽ 85 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1457 ആയി. ആലപ്പാട് വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി അയണി സൗത്ത്, കൊല്ലം, അയത്തിൽ, പട്ടത്താനം, പുന്തലത്താഴം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പുന്തലത്താഴം സ്വദേശിനി, നിലമേൽ സി.എച്ച്.സിയിലെ ഇളമാട് അർക്കന്നൂർ സ്വദേശിനി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.