kollam-union
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, രാജീവ്‌ കുഞ്ഞുകൃഷ്ണൻ, രഞ്ജിത്ത് രവീന്ദ്രൻ, പുണർതം പ്രദീപ്, ബി. പ്രതാപൻ, എം. സജീവ്, പ്രമോദ് കണ്ണൻ, ബി. വിജയകുമാർ, ജി. രാജ്മോഹൻ, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, ചന്തു, ഷാജി ദിവാകർ, നേതാജി രാജേന്ദ്രൻ തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് യൂണിയൻ അങ്കണത്തിൽ പ്രസിഡന്റ് മോഹൻ ശങ്കർ പീതപതാക ഉയർത്തിയോടെ തുടക്കമായി. തുടർന്ന് നടന്ന പ്രാർത്ഥനാ സമ്മേളനം മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ആർ.ഡി.സി കൺവീനർ മഹിമാ അശോകൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, പുണർതം പ്രദീപ്, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, പ്രമോദ് കണ്ണൻ, ഡോ. അനിതാ ശങ്കർ, എം. സജീവ്, ബി. വിജയകുമാർ, ജി. രാജ്മോഹൻ, അ‌ഡ്വ. ധർമ്മരാജൻ, ഷാജി ദിവാകർ, പട്ടത്താനം സുനിൽ, ചന്തു, ജി.ഡി. രാഖേഷ്, നേതാജി രാജേന്ദ്രൻ, എൻ. സുന്ദരേശ പണിക്കർ, ഡി. ജയരാജ്, സത്യബാബു തുടങ്ങിയവർ പങ്കെടുത്തു.