പടിഞ്ഞാറെ കല്ലട : പഞ്ചായത്തിലെ മിക്ക വാർഡുകളിലും പൈപ്പ് ലൈൻ വഴിയുള്ള കൂടിവള്ളം കിട്ടാതെ ഓണ നാളുകളിൽ ജനം വലഞ്ഞു. ശാസ്താംകോട്ട ഫിൽറ്റർ ഹൗസി ൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പഞ്ചായത്തിലെ കാരാളിമുക്ക്, വിളന്തറ എന്നിവടങ്ങളിലെ വാട്ടർ ടാങ്കു കളിൽ സംഭരിച്ച ശേഷം ആഴ്ച യിൽ മുന്ന് ദിവസം ഇടവിട്ട് വിവിധ വാർഡുകളിലായിട്ടാണ് വിതരണം ചെയ്‌തു വരുന്നത്. ഓണ നാളിൽ കഴിഞ്ഞമുന്ന് ദിവസങ്ങളിലും കുടിക്കാൻ പോലും ഒരുതുള്ളി വെള്ളം കിട്ടാത്ത അവസ്ഥ ആയിരുന്നു ഇവിടെ. അടിക്കടി ഉണ്ടാകുന്ന ഇത്തരം പ്രശനങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഒരു ശാശ്വത പരിഹാരം ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കും
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ ഒരു പുതിയ മോട്ടോർ സ്ഥാപിക്കുന്നതിന്റെ ജോലികൾ നടന്നു വരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിന്റെ പണി പൂർത്തീകരിക്കും അതോടെ നിലവിലെ പ്രശ്നങ്ങൾക്കു ഒരു പരിഹാരം കാണാൻ സാധിക്കുമെന്ന് ശാസ്താംകോട്ട വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോയ് അറിയിച്ചു.