dcc
കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള സി.പി.എമ്മിന്റെ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ ചിന്നക്കടയിൽ നടത്തിയ ഉപവാസം

കൊല്ലം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി തകർത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ചിന്നക്കടയിൽ നടത്തിയ എട്ടുമണിക്കൂർ ഉപവാസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമച്ര്രന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കോൺഗ്രസ് നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, എഴുകോൺ നാരായണൻ, എ. ഷാനവാസ് ഖാൻ, ജി. രതികുമാർ, പി. രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, പ്രതാപവർമ്മ തമ്പാൻ, കെ. സുരേഷ് ബാബു, സൂരജ് രവി, പി. ജർമ്മിയാസ്, കെ.ജി. രവി, കെ. കൃഷ്ണൻകുട്ടി നായർ, ചിറ്റുമൂല നാസർ, കോയിവിള രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.