കരുനാഗപ്പള്ളി : കർഷക സംഘത്തിന്റെ നേതൃത്വത്തിൽകുലശേഖരപുരം 17-ം വാർഡിൽ നടത്തിയ ജൈവകൃഷിക്ക് നൂറുമേനി വിളവ്. ഒന്നര ഏക്കർ സ്ഥലത്താണ് കർഷക സമിതി കൃഷിയിറക്കിയത്. നെല്ല് ,വാഴ, ചേന, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കപ്പ തുടങ്ങി വിവിധ തരം കൃഷികൾ ആണ് നടത്തിയത്. പൂർണമായും ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കൃഷിയുടെ വിളവെടുപ്പ് ഉത്സവം ആർ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം കമർബാൻ, കർഷക സംഘം വില്ലേജ് പ്രസിഡന്റ് ബി .കൃഷ്ണകുമാർ, സെക്രട്ടറി മുരളീധരൻ പിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി .എസ് .സലിം, വി.പി. ജയപ്രകാശ് മേനോൻ , രാധാകൃഷ്ണപിള്ള, ബഷീർ, ഗോപി തുടങ്ങിയവർ പങ്കെടുത്തു.