കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ 166 ാം ജന്മദിനം നാടെങ്ങും വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരു മന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ശാഖാ മന്ദിരങ്ങളിലും ഗുരുപൂജ, പുഷ്പാർച്ചന,​ ഗുരു ഭാഗവത പാരായണം,എന്നീ ചടങ്ങുകൾ നടന്നു. എസ്.എൻ.ഡി.പി.യോഗം 852 -ാം നമ്പർ കൊട്ടാരക്കര ടൗൺ ശാഖയിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി.ആർ. ഉദയകുമാർ, സെക്രട്ടറി എൻ.സുദേവൻ, ദുർഗാ ഗോപാലകൃഷ്ണൻ, സന്തോഷ്, ആദിയഴികത്ത് മോഹനൻ, സുമതി അമ്മ, മിനി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പൂവറ്റൂർ ടൗൺ ശാഖയിൽ നടന്ന ജയന്തി ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് പ്രശാന്ത്, സെക്രട്ടറി ഉദയൻ എന്നിവർ നേതൃത്വം നൽകി.ഏറത്തു കുളക്കട ശാഖയിൽ നടന്ന ജയന്തി ദിനാഘോഷത്തിൽ ശാഖാ പ്രസിഡന്റ് പി.എസ് സദാശിവൻ, സെക്രട്ടറി ഷാലു തുടങ്ങിയവർ നേതൃത്വം നൽകി. കുടവട്ടൂർ 587- ാം നമ്പർ ശാഖയിൽ നടന്ന ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥികളെ ജാതി മത ഭേദമെന്യേ ഉപഹാരം നൽകി അനുമോദിച്ചു.ശാഖാ പ്രസിഡന്റ് ജി.ഹരിദാസൻ, സെക്രട്ടറി സുധാരവി കുമാർ , വൈസ് പ്രസിഡൻറ് വിനോദ് ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. യോഗം ബോർഡു മെമ്പർ എൻ.രവീന്ദ്രൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം നടത്തി.
കടയ്ക്കോട് ശാഖയിലെ ജയന്തി ദിനാഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് ഉമാനാഥ ശങ്കർ സെക്രട്ടറി സജികുമാർ ,വൈസ് പ്രസിഡന്റ് ഹരികുമാർ എന്നിവർ നേതൃത്വം നൽകി.ഗുരുപൂജ, ഗുരു ഭാഗവത പാരായണം എന്നിവ നടന്നു.
മാരൂർ ശാഖയിൽ ശാഖാ പ്രസിഡന്റ് എൻ.രവീന്ദ്രൻ, സെക്രട്ടറി എസ്. രമണൻ എന്നിവരുടെ നേതൃത്വത്തിൽ ജയന്തി ദിനാഘോഷ ചടങ്ങുകൾ നടന്നു. പരുത്തിയറ ശാഖയിൻ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നാൽപ്പതു കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.പുരുഷോത്തമൻ ,സെക്രട്ടറി എൻ .പ്രസാദ്, വൈസ് പ്രസിഡന്റ് ജയസേനൻ, ഷാജി, ഉദയലാലു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഓടനാവട്ടം കട്ടയിൽ ശാഖയിലെ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് - ഉപഹാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.സുരേന്ദ്രൻ സെക്രട്ടറി കെ.സുധർമ്മ ,വി.ബാലകൃഷ്ണൻ, ഷിബു രാമചന്ദ്രൻ ,​ ജയലാൽ, എ.കെ. മോഹനൻ, എസ്.കെ. അശോക് കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വെളിയം സെൻട്രൽ ശാഖയിലെ ജയന്തി ദിനാഘോഷ ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ആർ. ദിവാകരൻ, സെക്രട്ടറി രാജേന്ദ്രൻ, കരുണാകരൻ, കെ.അനിൽകുമാർ, അനൂപ്, ബി.സജീവ്, ബി.അശോകൻ എന്നിവർ നേതൃത്വം നൽകി.
മേൽ കുളങ്ങര 633ാം നമ്പർ ശാഖയിൽ ഗുരുദേവ കീർത്തനാലാപനം, പ്രഭാഷണം പുഷ്പാർച്ചന, എന്നിവ നടന്നു.ശാഖാ പ്രസിഡന്റ് കെ.പ്രഭാകരൻ, സെക്രട്ടറി ശശാങ്കൻ, വനിതാ സംഘം മുൻ താലൂക്കു സെക്രട്ടറി ലളിതാംബിക ടീച്ചർ എന്നിവർ നേതൃത്വം നൽകി.