sn
ഗുരുദേവ ജയന്തി ആഘോഷത്തിൻെറ ഭാഗമായി ഐക്കരക്കോണം ശാഖയിൽ ശാഖ പ്രസിഡൻറ് എസ്.സുബിരാജ് പതാക ഉയർത്തുന്നു. പുനലൂർ യൂണിയൻ കൗൺസിലർ കെ.വി..സുഭാഷ് ബാബു, വനിത സംഘം യൂണിയൻ പ്രസിഡൻറ് ഷീലമധുസൂദനൻ, ശാഖ സെക്രട്ടറി വി.സുനിൽ ദത്ത് തുടങ്ങിയവർ സമീപം..

പുനലൂർ:എസ്.എൻ.ഡി.പിയോഗം 315-ാംനമ്പർ ഐക്കരക്കോണം ശാഖയുടെയും പോക്ഷക സംഘടനകളുടെയും നേൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഗുരു ക്ഷേത്രാങ്കണത്തിൽ ശാഖാ പ്രസിഡന്റ് എസ്.സുബിരാജ് പതാക ഉയർത്തി.തുടർന്ന് ഗുരു പൂജ,ഗുരു പുഷ്പാജ്ഞലി, പ്രാർത്ഥനയും നടന്നു. പുനലൂർ യൂണിയൻ കൗൺസിലർ കെ.ബി.സുഭാഷ് ബാബു, വനിത സംഘം യൂണിയൻ പ്രസിഡൻറ് ഷീല മധുസൂദനൻ, ശാഖാ വൈസ് പ്രസിഡന്റ് ഏ.കെ.രഘു, സെക്രട്ടറി വി.സുനിൽദത്ത്, അക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവ്, ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.3307-ാംനമ്പർ കലയനാട് ശാഖയിലെ ഗുരുക്ഷേത്രത്തിൽ നടന്ന ജയന്തി ആഘോഷങ്ങൾ ശാഖ പ്രസിഡൻറ് എ.വി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എം.മനു, സെക്രട്ടറി ഉഷ അശോകൻ, കമ്മിറ്റി അംഗങ്ങളായ ബിനുരാജ്, ബിജു ഗോപൻ, വനിത സംഘം ശാഖ സെക്രട്ടറി ശാലിനി അജിത്ത്, പ്രാർത്ഥന സമിതി ശാഖാ പ്രസിഡൻറ് റ്വത്സല ദിനേശൻ, സെക്രട്ടറി ഷീജ അനിൽ, തങ്കമണി പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.