yc
യൂത്ത് കോൺഗ്രസ് നേതാവ് കിളികൊല്ലൂർ ഷെഫീക്കിന്റെ വീടിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം അയത്തിലിൽ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു. ബിന്ദുകൃഷ്ണ, അൻസാർ അസീസ് തുടങ്ങിയവർ സമീപം

കൊല്ലം: യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂരിന്റെ വീടിന് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഷെഫീക്കിന്റെ വീടിന് നേരെ ആക്രമണം നടത്തി ബൈക്ക് കത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്.

അയത്തിൽ നടന്ന പ്രതിഷേധ യോഗം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് എന്നിവർ സംസാരിച്ചു.