lotterry

കൊല്ലം: കഴിഞ്ഞ വർഷം ഓണം ബംബറിലൂടെ ഒറ്റദിവസം കൊണ്ട് കോടീശ്വരന്മാരായ സുഹൃത്തുക്കൾ ഇന്നും പഴയ മുതലാളിയുടെ വിശ്വസ്തരായ തൊഴിലാളികൾ!. കോടികളുടെ കിലുക്കത്തിൽ അവ‌ർ മതിമറന്നില്ല. അന്നത്തെ തൊഴിലിന്റെ മഹത്വം കൈവിട്ടില്ല. അന്നം തന്ന സ്ഥാപനം വിട്ടുപോയില്ല...കൂട്ടത്തിൽ ഒരാളെ മരണം കവർന്നു. മറ്റ് അഞ്ച് പേർക്കും ഒരു മാറ്റവും ഇല്ല.

ഓർമ്മയില്ലേ,​ കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയ കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി ജീവനക്കാരായ ആറുപേരെ...

തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി (30), തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ് (28), കോട്ടയം വൈക്കം അംബികാമാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക് (30), കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ (32),​ ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ (48),​ ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് (32) എന്നിവരാണ് ആ ഭാഗ്യവാന്മാർ. രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. മറ്റ് അഞ്ച് പേരും ജുവലറിയിലെ തൊഴിലാളികളായി തുടരുന്നു.രാജീവൻ ഒപ്പം ഇല്ലല്ലോ എന്ന സങ്കടമാണവർക്ക്.

ആറുപേരും ചേർന്നെടുത്ത ടി.എൻ 160869 ടിക്കറ്റിനായിരുന്നു പന്ത്രണ്ട് കോടിയുടെ ഓണം ബംബർ സമ്മാനം. നികുതി പിടിച്ച ശേഷം ഓരോരുത്തർക്കും 1.26 കോടി വീതം ലഭിച്ചു. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിച്ചു. അത്യാവശ്യത്തിന് ചെറിയ തുക ചെലവാക്കി. ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു. പലിശ കൃത്യമായി എത്തുന്നുണ്ട്. ഈ പണമെടുത്ത് ബിസിനസ് നടത്താനോ ജുവലറിയിലെ ജോലി ഉപേക്ഷിക്കാനോ ആരും തയ്യാറല്ല. വിവേകും സുധീറും വിവാഹിതരല്ല.

''ബാങ്കിലെ പണമെടുത്ത് ബിസിനസ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ജുവലറിയിലെ ജോലി ഇപ്പോഴും മഹത്തരമായി കാണുന്നു.

ബംബർ ജേതാക്കൾ


''ഭാഗ്യക്കുറിയിലൂടെ കോടീശ്വരന്മാരായ ഇവർ ജുവലറിയിലെ ഏറ്റവും വിശ്വസ്തരായ ജീവനക്കാരാണ്.

രാജീവ്, ചുങ്കത്ത് ജുവലറി ഉടമ