school

ഏറ്റവും കൂടുതൽ ഫീസുള്ള സ്‌കൂളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ സ്വിറ്റ്സർലൻഡിൽ പോകാം. ലോകത്തിലെ ഏറ്റവും ഉയർന്ന ഫീസ് ഉള്ള സ്‌കൂളുകൾ ഒരുപാടെണ്ണം സ്വിറ്റ്സർലൻഡിലുണ്ട്. വർഷം 50 ലക്ഷത്തിന് മുകളിൽ ഫീസ് ഉള്ള 10 സ്‌കൂളുകളെങ്കിലും അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ സ്‌കൂളും ഈ രാജ്യത്താണുള്ളത്. പേര്: ഇൻസ്റ്റിറ്റ്യൂട്ട് ലെ റോസി. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഇവിടത്തെ ട്യൂഷൻ ഫീസ്. ഇറാനിലെ ഷാ, മൊണാക്കോയിലെ രാജകുമാരൻ റെയ്നിയർ, ഈജിപ്തിലെ ഫറൂക്ക് രാജാവ് എന്നിവരടങ്ങുന്ന രാജാക്കന്മാർ പഠിച്ചിരുന്നതുകൊണ്ട് ഇത് രാജാക്കന്മാരുടെ വിദ്യാലയം എന്നും അറിയപ്പെടുന്നുണ്ട്.

പോൾ കാർനാൽ എന്ന വ്യക്തിയാണ് 1880 ൽ ഈ ബോർഡിംഗ് സ്‌കൂൾ സ്ഥാപിച്ചത്. സ്കൂളിലെ പ്രകൃതി സുന്ദരമായ സ്ഥലത്ത് വിദ്യാർത്ഥികൾ ദ്വിഭാഷ (ഫ്രഞ്ച്, ഇംഗ്ലീഷ്) വിദ്യാഭ്യാസം ആസ്വദിക്കുന്നു. രണ്ട് ആഡംബര കാമ്പസുകൾ ഉണ്ട് ഈ സ്‌കൂളിന്. ഒന്ന് ജനീവ തടാകത്തിലെ റോളിൽ, രണ്ടാമത്തേത് ജിസ്റ്റാഡിലെ പർവതങ്ങളിൽ.

താഴ്വാരത്തിൽ മൂടൽ മഞ്ഞ് വരുമ്പോൾ അതാണ് വിന്റർ കാമ്പസ്. എഴുപത് ഏക്കറോളം വരുന്ന കാമ്പസിൽ 50 ക്ലാസ് മുറികളും, എട്ട് സയൻസ് ലബോറട്ടറികളും, 30,000 വാല്യങ്ങളുള്ള ഒരു ലൈബ്രറിയും ഉൾപ്പെടുന്നു. ഒരു തിയേറ്റർ, മൂന്ന് ഡൈനിംഗ് റൂമുകൾ, രണ്ട് കഫറ്റീരിയകൾ, ഒരു പള്ളി എന്നിവയും ക്യാമ്പസിണ്ട്. ഓരോ പ്രഭാതത്തിലും, വിദ്യാർത്ഥികൾക്ക് സ്വിസ് ചോക്ലേറ്റ് കഴിക്കാൻ പ്രത്യേക ഇടവേളയുണ്ട്. റോസിയൻസ് എന്നാണ് ഇവിടത്തെ വിദ്യാർത്ഥികൾ അറിയപ്പെടുന്നത്. 5 കുട്ടികൾക്ക് ഇവിടെ ഒരു അദ്ധ്യാപകൻ വീതമുണ്ട്. കാമ്പസിലെ, വിദ്യാർത്ഥികൾക്ക് ഗോൾഫ്, കുതിര സവാരി, ഷൂട്ടിംഗ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാനാകും. പത്ത് കളിമൺ ടെന്നീസ് കോർട്ടുകൾ, ഒരു ഇൻഡോർ പൂൾ, ഒരു ഷൂട്ടിംഗ്, ഒരു ഹരിതഗൃഹം, ഒരു ഇക്വസ്ട്രിയൻ കേന്ദ്രം, ഒരു സെയിലിംഗ് സെന്റർ എന്നിവയാണ് സ്കൂൾ കായിക സൗകര്യങ്ങളുടെ സൗകര്യങ്ങൾ.