adbulla

കൊല്ലം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കൊല്ലം അബ്ദുല്ല മൗലവി (86) നിര്യാതനായി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സെക്രട്ടറി, മുസ്‌ളീം അസോസിയേഷൻ അറബിക് കോളേജ് പ്രിൻസിപ്പൽ, മെക്ക സ്ഥാപക ജില്ലാ സമിതിയംഗം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്, ഖുർആൻ പഠനവേദി ചെയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഉമയനല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊല്ലം എഡ്യൂക്കേഷണൽ കോംപ്ലക്‌സ് ആൻഡ് ഓർഫനേജിന്റെ സ്ഥാപകനാണ്. കൊല്ലം മുസ്‌ളീം അസോസിയേഷൻ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചു.

ഭാര്യ: പരേതയായ റൈഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (യു.എ.ഇ), നസീം, ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ, ലൈല. മരുമക്കൾ: സ്വാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം. താഹാ, എ. ഖാലിദ്.