photo
വനിതാ കൂട്ടായ്മയുടെ നെൽകൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തി കനകം വിളയിച്ച കർഷക സംഘം വനിതാ കൂട്ടായ്മ നാടിന്റെ അഭിമാനമായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഒരു ഏക്കറോളം വരുന്ന തരിശുഭൂമിയിലാണ് കൃഷി നടത്തിയത്.കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം പി . അനിത, മായ, ജലജ, മിനി , സെലീന എന്നിവരുടെ നേതൃത്വത്തിലാണ് പാടത്ത് കൃഷിയിറക്കിയത്. അത്യുത്പ്പാദന ശേഷിയുള്ള ഉമ വിത്ത് കൃഷി ഭവൻ സൗജന്യമായി നൽകുകയായിരുന്നു. രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിച്ചാണ് മികച്ച വിളവ് നേടാൻ കഴിഞ്ഞത്. . ഇതു കൂടാതെ 15 ഏക്കറോളം വരുന്ന സ്ഥലത്ത് ഇടവിളകൃഷി, പച്ചക്കറി, കരനെൽ കൃഷി എന്നിവയും വിജയകരമായി പൂർത്തിയാക്കി. നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാപഞ്ചായത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറ്റത്ത് രാജൻ , ലിനേഷ് , രാമചന്ദ്രൻ , ഉദയൻ ,രമണി എന്നിവർ പങ്കെടുത്തു.സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കാർഷിക പദ്ധതി ഏറ്റെടുത്തതെന്ന് കർഷക സംഘം ഭാരവാഹികൾ പാഞ്ഞു.