ഓച്ചിറ: മത്സ്യബന്ധന ബോട്ട് ജീവനക്കാരനായ യുവാവ് കായലിൽ വീണ് മരിച്ചു. ചാത്തന്നൂർ പ്ലാവറക്കോണം ചരുവിള പുത്തൻ വീട്ടിൽ ഷിജുവാണ് (26, അപ്പുക്കുട്ടൻ) മരിച്ചത്. കൊല്ലം സ്വദേശി മണിയുടെ ക്രിസ്റ്റീന ബോട്ടിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന് ശേഷം അഴീക്കൽ ഹാർബറിന് സമീപമുള്ള സ്വകാര്യ കടവിൽ ബോട്ട് അടുപ്പിച്ച് കരയിലേക്കിറങ്ങുമ്പോൾ കായലിൽ വീഴുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ.