anganvadi
ഹൈടെക് അങ്കണവാടി

പന്മന: പൊതുജന പങ്കാളിത്തത്താൽ ഹൈടെക്കായ പന്മനമനയിൽ ഹൈടെക് അങ്കണവാടിക്ക് ഐ. എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക സംവിധാനങ്ങൾ, എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അങ്കണവാടിക്ക് ഐ.എസ്.ഒ ലഭ്യമായത്.

ഓണസമ്മാനമായി ഐ.എസ്.ഒ അംഗീകാരം

ആഗസ്ത് 11ന് സോമപ്രസാദ് എം.പി നാടിന് സമർപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടന ദൃശ്യങ്ങളും ആധുനിക സംവിധാനങ്ങളുടെ ചിത്രങ്ങളും ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് മൻസൂർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഐ.എസ്.ഒ പ്രതിനിധികൾ അങ്കണവാടി സന്ദർശിച്ച്‌ പരിശോധന നടത്തുകയായിരുന്നുന്നു. ദിവസങ്ങൾക്കകം ഓണസമ്മാനമായി ഐ.എസ്.ഒ അംഗീകാരം തേടിയെത്തി.സംസ്ഥാനത്ത് തന്നെ ചുരുക്കം അങ്കണവാടികൾക്ക് മാത്രമാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉള്ളത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ഐ.എസ്.ഓ. പ്രതിനിധി എൻ. ശ്രീകുമാറിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ അഹമ്മദ് മൻസൂർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത്ത് രഞ്ച്, ജെ.അനിൽ, ഐ സി.ഡി.എസ്.സൂപ്പർവൈസർ ശ്രീരാജി, വർക്കർ ഗംഗ, എന്നിവർ പങ്കെടുത്തു.