ഇന്നലെ രോഗം സ്ഥിരീകരിച്ചത് 248 പേർക്ക്
കൊല്ലം: ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച ദിവസമായി ഇന്നലെ മാറി. 248 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിന് മുൻപ് 234 ആയിരുന്നു ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന കൊവിഡ് പോസിറ്റീവ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ വിദേശത്ത് നിന്നും ഒരാൾ അന്യസംസ്ഥാനത്ത് നിന്നും വന്നതാണ്. ആരോഗ്യപ്രവർത്തക ഉൾപ്പടെ ബാക്കി 241 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 30ന് മരിച്ച കൊല്ലം കല്ലുന്താഴം കിളികൊല്ലൂർ സൗത്ത് സൗഹാർദ്ദ നഗർ സ്വദേശിനി ബുഷറബീവിയുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. തൃക്കോവിൽവട്ടം, തേവലക്കര കോയിവിള, തൊടിയൂർ ഇടക്കുളങ്ങര, തൊടിയൂർ കല്ലേലിഭാഗം, നീണ്ടകര പരിമണം, പെരിനാട് വെള്ളിമൺ, ശൂരനാട് പുലിക്കുളം, കൊല്ലം നഗരത്തിലെ അയത്തിൽ കാവനാട്, തൃക്കടവൂർ, കുരീപ്പുഴ, മതിലിൽ, പള്ളിത്തോട്ടം എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ ജില്ലയിൽ 114 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ലവരുടെ എണ്ണം 1573 ആയി.
ആകെ കൊവിഡ് സ്ഥിരീകരിച്ചത്: 4,762
നിലവിൽ ചികിത്സയിലുള്ളവർ:1,573
രോഗമുക്തർ:3,189
കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ദിനങ്ങൾ
ഇന്നലെ: 248
ആഗസ്റ്റ് 29: 234
ആഗസ്റ്റ് 28: 156
ആഗസ്റ്റ് 27: 176