award
ഏ.ആർ.പ്രേംരാജ്

പുനലൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ പുനലൂർ വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സൂകൂളിലെ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ് സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹനായി. 2001ൽ ജോലിയിൽ പ്രവേശിച്ച പ്രേംരാജ് പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തി വന്നത്. സ്കൂൾ നാഷണൽ സർവീസ് സ്കീമിൻെറ പ്രോഗ്രാം ഓഫീസറായി നിരവധി തവണ പ്രവർത്തിച്ചു. അഞ്ച് വർഷമായി പ്രിൻസിപ്പലായി ആയി സേവനം അനുഷ്ടിച്ചു വരുന്ന ഇദ്ദേഹം കരുനാഗപ്പള്ളി കല്ലേലി ഭാഗം ദർശനയിലാണ് താമസം.ഭാര്യ രശ്മി, ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. ഡിഗ്രി വിദ്യാർത്ഥിയായ ദേവദത്തും,പ്ലസ്-ടൂ വിദ്യാർത്ഥിയായ കാർത്തിക്കും മക്കളാണ്.