ഓയൂർ: സൗദിയിലെ ദവാദ്മിയിലുണ്ടായ വാഹനാപകടത്തിൽ ഓയൂർ വട്ടപ്പാറ സ്വദേശിയായ ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. വട്ടപ്പാറ പുലിക്കുടി ജംഷീർ മൻസിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ ജംഷീറാണ് (29) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ജംഷീർ റിയാദിൽ നിന്ന് പച്ചക്കറിയുമായി വരവെ സൗദിയിലെ ദവാദ്മിക്കടുത്തുവച്ചായിരുന്നു അപകടം. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കാണ് തീപിടിച്ചത്. ജംഷീറിന് പുറമേ രണ്ട് സ്വദേശികളും ട്രെയിലർ ഡ്രൈവറും മരിച്ചു. മാതാവ്: സീനത്ത്. ഭാര്യ: ഷാനിഫ.