കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സുജിത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. ജയലാൽ, കിളികൊല്ലൂർ ലോക്കൽ ഏരിയാ സെക്രട്ടറി എ.എം. റാഫി, രാജേഷ്, എം. സജീവ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാർത്തിക്, മുഹമ്മദ് റാഫി, സുബി മാഹീൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.