boat

കൊല്ലം: നിയമ വിരുദ്ധ മത്സ്യബന്ധനം നടത്തിയ വള്ളം കൊല്ലം തീരത്ത് പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെട്ടം തെളിച്ച് മത്സ്യബന്ധനം നടത്തിയ വള്ളം പിടികൂടിയത്. അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. പിടിച്ച വള്ളം രാത്രി തന്നെ നീണ്ടകരയിൽ കൊണ്ടുവന്നു. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ അറിയിച്ചു.