bala

ചവറ: മകൻ മരിച്ച് 24 മണിക്കൂറിനുള്ളിൽ പിതാവും മരിച്ചു. ചവറ കുളങ്ങരഭാഗം ഓർമ്മയിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ കെ. ബാലകൃഷ്ണൻ (81) വെള്ളിയാഴ്ച രാത്രി 8 ഓടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ സന്തോഷ് ബാലൻ വ്യാഴാഴ്ച പുലർച്ചെ 1ന് മരണപ്പെട്ടിരുന്നു. ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4ന് നടക്കും. ഭാര്യ: പരേതയായ പൊന്നമ്മ. മറ്റ് മക്കൾ: സിന്ധുബാലൻ, സന്ധ്യാ ബാലൻ. മരുമക്കൾ: മുന്ന, സുനിൽദത്ത് (കോൺട്രാക്ടർ), ഡോ: കേദാർനാഥ് (നിലമ്പൂർ).