police-barricade
കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ കൊല്ലം പട്ടത്താനം മുതൽ അപ്സര ജംഗ്ഷൻ വരെയുള്ള ഇടറോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ച നിലയിൽ

കൊല്ലം: ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിക്കുന്നത് കൊല്ലം നഗരത്തിൽ. ഇതോടെ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളും പെരുകുകയാണ്. 6 ഡിവിഷനുകൾ പൂർണമായും 14 ഡിവിഷനുകൾ ഭാഗികമായും നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്.

നേരത്തെ ജില്ലയുടെ മറ്റ് പല ഭാഗങ്ങളിലും കൊവിഡ് വ്യാപകമായി പടരുമ്പോഴും കൊല്ലം നഗരം ഒഴിഞ്ഞുനിൽക്കുകയായിരുന്നു. കഴിഞ്ഞമാസം മുതലാണ് നഗരത്തിൽ കൊവിഡ് വ്യാപിച്ച് തുടങ്ങിയത്. ആഗസ്റ്റ് പകുതി പിന്നിട്ടതോടെ വ്യാപനം അതിത്രീവമായി.

നഗരത്തിലെ വ്യാപനത്തിന് പ്രത്യേകിച്ച് ഒരു ഉറവിടമില്ലെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധം പ്രയാസകരമാണ്. കണ്ടെയ്ൻമെന്റ് സോണുകൾ പെരുകുന്നത് ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്.

 തീരം കൊവിഡ് മുനയിൽ

നഗരത്തിലെ തീരപ്രദേശങ്ങളായ പള്ളിത്തോട്ടം, കാവനാട്, കൊല്ലം പോർട്ട് എന്നിവിടങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന തീരമേഖലയിൽ മത്സ്യത്തൊഴിലാളികളുടെ വീടുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പോലുമില്ല.

ഈ പശ്ചാത്തലത്തിൽ തീരത്ത് 15 മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ലസ്റ്റർ രൂപീകരണം ഊർജ്ജിതമാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനമേഖലയിലെ ചന്തകളും കഴിഞ്ഞ ദിവസങ്ങളിൽ അടച്ചു. ദേവാലയങ്ങൾ ഉൾപ്പെടെ ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 കൊവിഡ് ബാധിതർ കൂടുതലും ഇവിടങ്ങളിൽ

അയത്തിൽ, കാവനാട്, തൃക്കടവൂർ, പള്ളിത്തോട്ടം, മുണ്ടയ്ക്കൽ എച്ച് ആൻഡ് സി കോമ്പൗണ്ട്, പട്ടത്താനം, പുന്തലത്താഴം, ഇരവിപുരം, കൊല്ലം പോർട്ട്, മങ്ങാട്, മതിലിൽ

 കൊവിഡ് കണക്ക് (ഇന്നലെ ഉച്ചവരെയുള്ള കണക്ക്)

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 727

നിലവിൽ ചികിത്സയിലുള്ളവർ: 438

രോഗമുക്തരായവർ: 284

മരണം: 5

 പോസിറ്റീവ് കേസുകൾ

ഈ മാസം 1 - 7

2 - 20

3 - 22

4 - 60

5 - 36