പത്തനാപുരം: കാൽ നൂറ്റാണ്ടിനു മുൻപ് വിരമിച്ച അദ്ധ്യാപക ദമ്പതികളെ സന്ദർശിച്ച് അദ്ധ്യാപക ദിനം സാർഥകമാക്കി മൗണ്ട് താബോർ സ്കൂളിലെ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും.
മൗണ്ട് താബോർ സ്കൂളിൽ അദ്ധ്യാപകനായും പ്രഥമാദ്ധ്യാപകനായും 36 വർഷം സേവനമനുഷ്ഠിച്ച റവ.ഫാദർ തോമസ് മാർ എപ്പിസ്ക്കോപ്പ, ഭാര്യ 35 വർഷക്കാലം അദ്ധ്യാപികയായി സേവനമനുഷ്ടിച്ച ഇ. ആർ ഏലിയാമ്മ ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. മൗണ്ട് താബോർ സ്കൂളിലെ ആദ്യ വനിത ഹെഡ്മിസ്ട്രസ് ആയിരുന്നു ഏലിയാമ്മ ടീച്ചർ. മൗണ്ട് താബോർ ദയറാ സെക്രട്ടറി ബഞ്ചമിൻ മാത്തൻ, മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ യോഹന്നാൻ ജോസഫ്, അദ്ധ്യാപികമാരായ ശാന്തി ജി.പി, ജെസി ജോൺ, വിദ്യാർഥിനികളായ മാഷാ ഫാത്തിമ, സ്നേഹ തോമസ്, ഗൗരി ഷാജി എന്നിവരാണ് അദ്ധ്യാപക ദമ്പതിമാരെ ഭവനത്തിലെത്തി ആദരമർപ്പിച്ചത്.