snehabhavanam
സ്നേഹ ഭവനം

ഓച്ചിറ: ചേന്നല്ലൂർ ഫാഷൻഹോംസ് സി.ടി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായ സ്നേഹ ഭവനത്തിന്റെ താക്കോൽ ഇന്ന് വൈകിട്ട് 3ന് എ.എം ആരിഫ് എം.പി കൈമാറും. ട്രസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഭൂരഹിതരും ഭവനരഹിതരുമായ വ്യക്തികൾക്ക് ഭവനം നിർമ്മിച്ചു നൽകുന്നുണ്ട്. വാർദ്ധ്യക്യവും പക്ഷാഘാതവും മൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നാലുവർഷമായി ഓച്ചിറ വലിയകുളങ്ങരയിലുള്ള വാടകവീട്ടിൽ കഴിഞ്ഞു വന്ന രവീന്ദ്രൻപിള്ളയ്ക്കും കുടുംബത്തിനുമാണ് സ്നേഹഭവനം പദ്ധതി പ്രകാരം വീട് നൽകുന്നത്. ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.ആർ മഹേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്കുമാർ, മെഹർഖാൻ ചേന്നല്ലൂർ, മനു ജയപ്രകാശ്, സുരേഷ് പാലക്കോട്ട്, അയ്യാണിക്കൽ മജീദ്, സ്നേഹ സന്തോഷ് തുടങ്ങിയവർ സംസാരിക്കും.