കൊല്ലം: ജില്ലയിൽ 170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 164 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള ചാത്തിനാംകുളം, തട്ടാമല, പട്ടത്താനം, പുനലൂരിലെ മണിയാർ, പൂയപ്പള്ളി മീയ്യണ്ണൂർ, വെള്ളിമൺ, ശാസ്താംകോട്ട പള്ളിശേരിൽ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 134 പേർ ഇന്നലെ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,599 ആയി. ആഗസ്റ്റ് 31ന് മരിച്ച കൊല്ലം നെടുവത്തൂർ സ്വദേശിനി ധന്യ (26), ഈമാസം 1ന് മരിച്ച കൊല്ലം ചെറിയ വെളിനല്ലൂർ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് അന്തിമ പരിശോധനയിൽ സ്ഥിരീകരിച്ചു.