പുനലൂർ:പുനലൂർ നഗരസഭയിലും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും വീണ്ടും കൊവിഡ് വ്യാപനം . പുനലൂർ നഗരസഭയിൽ ഏഴും സമീപത്തെ കരവാളൂർ പഞ്ചായത്തിൽ ഒൻപതും തെന്മല പഞ്ചായത്തിലെ ഇടമണിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ മണിയാർ പരവട്ടം സ്വദേശികളായ 24കാരനും 55കാരനും 54കാരനും 21കാരനും 52കാരിക്കും പുനലൂർ വാളക്കോട് സ്വദേശിനിയായ 39കാരിക്കും പുനലൂർ ഹൈസ്കൂൾ വാർഡ് സ്വദേശിനിയായ 46കാരിക്കുമാണ് സമ്പർക്കത്തെ തുടർന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് കൂടാതെ ബീഹാറിൽ നിന്നും സമീപത്തെ കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിലെത്തിയ 26കാരനും വെഞ്ചേമ്പ് നിവാസികളും ബീഹറുകാരുമായ 30കാരനും 28കാരനും 41കാരുമായ ബീഹാർ സ്വദേശിക്കും, 48കാരനായ കരവാളൂർ സ്വദേശി, സൗദി അറേബ്യയിൽ നിന്നും കരവാളൂർ കൊച്ചുവട്ടമണിലെത്തിയ 29കാരനും അന്യ സംസ്ഥാനത്ത് നിന്നും വെഞ്ചാമ്പിലെത്തിയ ബീഹാർ സ്വദേശികളായ 35കാരനും35കാരനും 32കാരുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.തമിഴ്നാട്ടിൽ നിന്നും തെന്മല പഞ്ചായത്തിലെ ഇടമണിലെത്തിയ 52കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ നഗരസഭയിലെ വിവിധ വാർഡുകളിലെ താമസക്കാരുടെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.