പത്തനാപുരം: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നല നെല്ലിമുരുപ്പ് അരുൺ ഭവനിൽ ബാബുവിന്റെ ഭാര്യ വിജയശ്രീയാണ് (52) മരിച്ചത്. കഴിഞ്ഞ മൂന്നിന് പുന്നലയിൽ നിന്ന് പുനലൂരിലേയ്ക് പോകവെ ആനകുളം ഭാഗത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. മക്കൾ: അഖിൽ, അരുൺ.