photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ട അദ്ധ്യാപകരെ ആദരിച്ചപ്പോൾ.

അഞ്ചൽ:അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യപക ദിനത്തോടനുബന്ധിച്ച് വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. റിട്ട. ഡി.എഫ്.ഒ. വി.എൻ. ഗുരുദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിട്ട. അദ്ധ്യാപകരായ എൻ. ഉമാദേവി, നളിനാക്ഷി, യശോദ, രാജമ്മ അരവിന്ദ്, സുരേന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ക്ലബ് പ്രസിഡന്റ് രാധാമണി ഗുരുദാസ്, സെക്രട്ടറി ഷീബാ യശോധരൻ, കെ.എസ്. ജയറാം, കെ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.