കൊല്ലം: യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തൃക്കടവൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കുകയും പൊലീസ് സാന്നിദ്ധ്യത്തിൽ കൊടികൾക്ക് തീയിടുകയും തോപ്പിൽ രവി സ്മാരകം തകർക്കുകയും ചെയ്ത സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബലാൽ കുപ്പണ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സായി ഭാസ്കർ, ബൈജു മോഹൻ, പനയം സജീവ്, ഷാറു കടവൂർ, പ്രണവ് നന്ദു, കരുവാ റഫീഖ്, രാധാകൃഷ്ണൻ കുരീപ്പുഴ, ഡാർവിൻ, സച്ചിൻ, കൗൺസിലർമാരായ അനിൽ കുമാർ, അജിത്കുമാർ, കെ.വി. സജികുമാർ, ഡാർവിൻ, ജോമോൻ തുടങ്ങിയവർ നേതൃത്വം നൽകി.