ശാസ്താംകോട്ട: ശ്വാസകോശ രോഗത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി കൊവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർ കടവ് തട്ടുപുരയ്ക്കൽ കിഴക്കതിൽ നവാസിന്റെ മകൾ ആയിഷയാണ് (6) ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ മരിച്ചത്. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മാതാവ്: ഷെറീന. സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, മുഹമ്മദ് ബിലാൽ. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൈനാഗപ്പള്ളി ചെറുപിലാക്കൽ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ സംസ്കരിച്ചു.