കരുനാഗപ്പള്ളി: ചട്ടമ്പിസ്വാമികളുടെ 167-ാമത് ജയന്തി ആഘോഷം പന്മന ആശ്രമത്തിൽ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനം ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. തൃശൂർ കാരിമാത്ര ഗുരുപദം ആചാര്യൻ ഡോ. വിജയൻ തന്ത്രി ചട്ടമ്പിസ്വാമികളുടെ പ്രതിമയ്‌ക്ക് മുന്നിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

സ്വാമി നിത്യസ്വരൂപാനന്ദ, ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, പന്മന മഞ്ജേഷ്, അഡ്വ. സി. സജീന്ദ്രകുമാർ, പി.ബി. ലാൽജി, കൈതപ്പുഴ ശ്രീകുമാർ, എം.സി. ഗോവിന്ദൻകുട്ടി, ചന്ദ്രശേഖരൻപിള്ള, കുണ്ടറ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
ഡോ. വിജയൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ സമാധിയിൽ കളഭാഭിഷേകം, കലശപൂജ, ശ്വേത പുഷ്പാഭിഷേകം എന്നിവ നടന്നു. ദേവമഠം വിഷ്ണു ശർമ്മ, ഗിരീഷ് മേക്കാട്, വാഴൂർ തീർത്ഥപാദാശ്രമം സ്വാമി ശിവചൈതന്യ, താമരമഠം നാരായൺ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.