കൊല്ലം: തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമുണ്ടായിരുന്ന സാമൂഹിക അനാചാരങ്ങൾക്ക് അന്ത്യം കുറിച്ച ഋഷിവര്യനാണ് ചട്ടമ്പിസ്വാമികളെന്ന് സമസ്ത നായർ സമാജം പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവൻ പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ 167-ാമത് ജയന്തിയോട് അനുബന്ധിച്ച് നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. അനിൽ വൈദ്യ മംഗലം, ഡോ.ആർ. രാമൻ നായർ, ഡോ. സുലോചന ദേവി എന്നിവർ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളിയിലെ സമാജം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ ചട്ടമ്പിസ്വാമികളുടെ വിഗ്രഹത്തിന് മുന്നിൽ ഭദ്രദീപപ്രകാശനം നടത്തി.