onam

 വിതരണം സ്കൂളുകൾ കേന്ദ്രീകരിച്ച്

കൊല്ലം: സ്കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സർക്കാരിന്റെ രണ്ടാം സൗജന്യ ഭക്ഷ്യകിറ്റ് തയ്യാറാകുന്നു. പ്രീ പ്രൈമറി, എൽ.പി, യു.പി വിഭാഗ വിദ്യാർത്ഥികൾക്കാണ് കിറ്റ് ലഭിക്കുക.

സപ്ലൈകോ ഗോഡൗണുകളിൽ കിറ്റുകളുടെ പായ്ക്കിംഗ് ആരംഭിച്ചു. വിതരണ തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ തവണത്തേത് പോലെ സ്കൂളുകൾ വഴിയാകും വിതരണം. ഈമാസം പകുതിയോടെ വിതരണം നടക്കാനാണ് സാദ്ധ്യത. സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കാകും കിറ്റ് ലഭിക്കുക.

 കിറ്റിലെ ഇനങ്ങൾ

ഇനങ്ങൾ, പ്രീ പ്രൈമറി, എൽ.പി, യു.പി (അളവ്)

ചെറുപയർ, 500 ഗ്രാം, 500 ഗ്രാം, 1 കിലോ

കടല, 500 ഗ്രാം, 500 ഗ്രാം, 1കിലോ

തുവര, 500 ഗ്രാം, 500 ഗ്രാം, 500 ഗ്രാം

ഉഴുന്ന് പരിപ്പ്, 500 ഗ്രാം, 500 ഗ്രാം, 500 ഗ്രാം,

സസ്യ എണ്ണ, 500 എം.എൽ, 500 എം.എൽ, 500 എം.എൽ

മുളക് പൊടി, 100 ഗ്രാം, 100 ഗ്രാം, 100 ഗ്രാം

മല്ലിപ്പൊടി, 100 ഗ്രാം, 100 ഗ്രാം, 100 ഗ്രാം

മഞ്ഞപ്പൊടി, 100 ഗ്രാം, 100 ഗ്രാം,100 ഗ്രാം

അരി, 2 കിലോ, ഏഴ് കിലോ, 10 കിലോ

 ഓണക്കിറ്റ് വാങ്ങാൻ ഇനിയും മുക്കാൽലക്ഷം

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ മുക്കാൽ ലക്ഷം പേർ ഇനിയും കൈപ്പറ്റിയിട്ടില്ല. ഓണം കഴിഞ്ഞ് റേഷൻ കടകൾ തുറന്നതിന് ശേഷം മന്ദഗതിയിലാണ് വിതരണം നടക്കുന്നത്. ജില്ലയിലെ ആകെ റേഷൻ കാർഡുകളുടെ 90 ശതമാനം കിറ്റുകൾ തയ്യാറാക്കി റേഷൻകടകളിൽ എത്തിച്ചിട്ടുണ്ട്. തീരുന്ന മുറയ്ക്കാകും ബാക്കി എത്തിക്കുക.

 വിഭാഗം, ആകെ കാർഡ് ഉടമകൾ, കൈപ്പറ്റിയവർ

എ.എ.വൈ, 48301, 46809

മുൻഗണന, 288087, 274815

മുൻഗണനേതര സബ്സിഡി, 205477, 190053

മുൻഗണനേതര സബ്സിഡി രഹിത, 209186, 175054

 ജില്ലയിലെ റേഷൻ കാർഡ് ഉടമകൾ: 7,51,051

 റേഷൻകടകളിൽ നിന്ന് സൗജന്യക്കിറ്റ് വാങ്ങിയത്: 6,86,731