പരവൂർ: പരവൂർ റീജിയണൽ സഹകരണ ബാങ്കിന്റെ കൂനയിൽ ശാഖയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിച്ചു. കൗണ്ടർ ഉദ്ഘാടനവും ഭദ്രദീപം തെളിക്കലും ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ലോക്കർ ഉദ്ഘാടനം ചെയ്തു. ആദ്യ നിക്ഷേപം ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ ഏറ്റുവാങ്ങി.
ബാങ്ക് പ്രസിഡന്റ് ജെ. വിജയകുമാര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എ. സഫറുള്ള, എസ്. സുഭഗകുമാർ, ജയലാൽ ഉണ്ണിത്താൻ, ഗിരിജാ പ്രദീപ് എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം കെ. സേതുമാധവൻ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു.