hand-cuff

കുണ്ടറ: പെരുമ്പുഴയിൽ പൊലീസിനെ മദ്യലഹരിയിൽ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടി. ചെറുമൂട് ജെ.ജെ നിവാസിൽ ജിഥിൻ ജോൺ (27), എൽ.എം.എസ് ആശുപത്രിക്ക് സമീപം അഖിൽ ഭവനിർ അഭിലാഷ് (25) എന്നിവരെയാണ് കുണ്ടറ പൊലിസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച വൈകിട്ട് നാലോടെ കൺട്രോൾ റൂം വാഹനത്തിലെ സി.പി.ഒമാർക്ക് നേരേയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിൽ യുവാക്കൾ വാഹനങ്ങൾ തടഞ്ഞുനിറുത്തുകയയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരെയും ജീപ്പിൽ കയറ്റുന്നതിനിടെ ഇവർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.