maram
കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിൽ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ശാന്തിയിൽ രമേശിൻ്റെ വീടിനു മുകളിലേക്കു വീണ മരം

കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിനു നാശം സംഭവിച്ചു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് സമീപത്തെ മതിലും തകർന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വീശിയടിച്ച കാറ്റിൽ പടിഞ്ഞാറ്റിൻകര ശാന്തിയിൽ രമേശിന്റെ വീടിനു മുകളിലേക്ക് സമീപത്തെ കൊച്ചഴികത്ത് ചന്ദ്രബാബുവിന്റെ പറമ്പിലെ കൂറ്റൻ മാവാണ് കടപുഴകി മതിലും തകർത്ത് രമേശിന്റെ വീടിനു മുകളിലേക്കു മറിഞ്ഞത്. റോഡിനു കുറുകെ വീണ മരം ഫയർഫോഴ്സും നാട്ടുകാരു ചേർന്ന് മുറിച്ചു മാറ്റി. മരം വൈദ്യുതി ലൈനിൽ വീണതിനെ തുടർന്നാണ് ഇലക്ട്രിക് പോസ്റ്റ് തകർന്നത്. ഇലക്ട്രിസിറ്റി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. അമ്പതിനായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.