കൊട്ടാരക്കര .നീലേശ്വരം ആലത്തുവീട്ടിൽ പടിഞ്ഞാറ്റതിൽ കെ.ശാന്തകുമാർ (42) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും സുമനസുകളുടെ സഹായം തേടുന്നു. ശാന്തകുമാറിന്റെ അച്ഛൻ ചെറുപ്രായത്തിൽ തന്നെ വൃക്കരോഗത്താൽ മരണപ്പെട്ടിരുന്നു. അമ്മ കുറച്ച് മാസങ്ങൾക്ക് മുൻപ് നിര്യാതയായി. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് അഞ്ച് വർഷമായി ശാന്തകുമാർ ഡയാലിസിസ് ചെയ്തു വരികയാണ് .ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യണം. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ശാന്തകുമാറും ഭാര്യയും തൊഴിൽ രഹിതരാണ്. സുമനസുള്ളവർക്ക് സഹായിക്കാൻ എസ്.ബി.ഐ കൊട്ടാരക്കര ബ്രാഞ്ചിൽഅക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: . 38360965296 , IFSC : SBINOO7241 . ഫോൺ: 8086152655 .