raju
പുനലൂർ മണ്ഡലത്തിലെ പട്ടയ വിതരണോദ്ഘാടനം പുനലൂരിൽ മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു.

പുനലൂർ: പുനലൂർ മണ്ഡലത്തിലെ പട്ടയ വിതരണം മന്ത്രി കെ.രാജു നിർവഹിച്ചു.പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റുഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ പത്ത് കുടുംബങ്ങൾക്ക് മന്ത്രി നേരിട്ടു പട്ടയം നൽകി.ശേഷിക്കുന്നവർക്ക് തഹസീൽദാർ വീടുകളിൽ എത്തി വിതരണം ചെയ്യും.നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സബീന സുധീർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ,പൂനലൂർ ആർ.ഡി.ഒ.ബി ശശികുമാർ , തഹസീൽദാർമാരായ സുരേഷ്, ബിനുരാജ്, ഡെപ്യൂട്ടി തഹസീൽദാർ ടി.രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.