suicide-attempt

ചാത്തന്നൂർ: കല്യാണം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ നാട്ടുകാർ കൂടെ ചാടി രക്ഷപ്പെടുത്തി. പാരിപ്പള്ളി സ്വദേശിയായ പതിനേഴുകാരനാണ് ഇന്നലെ വൈകിട്ട് ആറോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിന് അഡ്മിഷൻ പ്രതീക്ഷിച്ചുനിന്ന വിദ്യാർത്ഥി പാരിപ്പള്ളിയിൽ നിന്ന് ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ആറ്റിൽ ചാടിയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ രക്ഷപെടാനുള്ള ശ്രമം നടത്തി. ഇത് കണ്ടവർ ഒപ്പം ചാടിയാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ രക്ഷകർത്താക്കളെ ഏൽപ്പിച്ചു.