photo

കൊല്ലം: റൂറൽ പൊലീസിന്റെ പുതിയ കൺട്രോൾ റൂം നാളെ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.രാജു, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ, എ.ഡി.ജി.പി .ഷെയ്ക് ദർവേഷ് സാഹെബ് , ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവർ ഓൺലൈനായി പങ്കെടുക്കും. ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കർ റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലം റൂറൽ പൊലീസിന്റെ ഫേസ് ബുക്ക് പേജിലൂടെ ഉദ്ഘാടനം ജനങ്ങൾക്ക് തത്സമയം കാണാനാകും. https://www.facebook.com/kollamruralpolice/