ഓടനാവട്ടം : വെളിയം പടിഞ്ഞാറ്റിന്കരയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐഷാപോറ്റി എം. എൽ. എ. ഉദ്‌ഘാടനം ചെയ്തു. വർഷങ്ങളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ച പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന് പ്രദേശത്തെ സാമൂഹിക സാസ്കാരിക സംഘടനയായ സമന്വ പുരുഷ സ്വയം സഹായസംഘമാണ് വസ്തു വാങ്ങി നൽകിയത്. ബി. സനൽകുമാർ, ആർ. അശോകകുമാർ, എസ്. പ്രസന്നൻ,എൻ. വിശ്വരാജൻ എന്നിവർ നേതൃത്വം നൽകി.