umayanalloor-nethajilibra
ഉമയനല്ലൂർ നേതാജി വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്രത്തിലെ തുല്യതാ പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സിന്ധു വിതരണം ചെയ്യുന്നു

കൊല്ലം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിലെ കേരള സാക്ഷരതാ മിഷൻ സെന്ററായ നേതാജി വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനം ആചരിച്ചു. ലൈബ്രറിയിൽ നടന്ന യോഗം മയ്യനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എസ്. സിന്ധു ഉദ്‌ഘാടനം ചെയ്തു. നേതാജി വികസന വിദ്യാകേന്ദ്രത്തിലെ രണ്ടാം വർഷ തുല്യത പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. സാക്ഷരതാ പ്രേരക് വിജയകുമാരി, ഗിരീഷ്, പുഷ്പാംഗദൻ, സലിം, ദ്രാവിഡ് എന്നിവർ നേതൃത്വം നൽകി.