mayyanad
മയ്യനാട് ഗ്രാമപഞ്ചായത്തിൽ ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സംവിധാനത്തിന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പോർട്ടൽ ഉദ്ഘാടനവും എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സംവിധാനത്തിന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പോർട്ടൽ ഉദ്ഘാടനവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എസ്,. സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലെസ്‌ലി ജോർജ്, യു. ഉമേഷ്, മെമ്പർ നാസർ, ഉദയകുമാർ, ഗ്രാമപഞ്ചായത്ത് സ്രെകട്ടറി സജീവ് മാമ്പറ തുടങ്ങിയവർ സംസാരിച്ചു.