udf
പുനലൂർ നഗരസഭയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലറൻമാർ നഗരസഭ കാര്യാലയം ഉപരോധിക്കുന്നു..

പുനലൂർ: നഗരസഭയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലറുമാരുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന്റെ രണ്ട് കവാടങ്ങളും ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധ സമരം ഉച്ചക്ക് രണ്ട് വരെ നീണ്ട് നിന്നു.നഗരസഭയിലെ 35വാർഡുകളിലെയും തെരുവ് വിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ പിന്നിടുകയാണ്. ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടികൾ നീണ്ട് പോകുകയായിരുന്നു എന്ന് സമരക്കാർ അറിയിച്ചു.ഇ ത് കണക്കിലെടുത്ത് ഇന്നാലെ രാവിലെ എത്തിയ കൗൺസിലറൻമാർ നഗരസഭ കാര്യാലയത്തിന്റെ രണ്ട് കവാടങ്ങളും ഉപരോധിച്ചതോടെ ഓഫീസുകളുടെ പ്രവർത്തനം നിശ്ചലമായി. ഉപരോധം നീണ്ടതോടെ പുനലൂർ പൊലിസ് സ്ഥലത്തെത്തി.തുടർന്ന് സമരക്കാരും നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്ന് എല്ലാ വാർഡുകളിലും ഉടൻ തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധ സമരം അവസാപ്പിച്ചു.കൗൺസിലറൻമാരായ എസ്.സനിൽ കുമാർ,വിളയിൽ സഫീർ, യമുന സുന്ദരേശൻ, കനകമ്മ, ഷേർളി പ്രദീപ് ലാൽ, സാറാമ്മ,താജുന്നീസ്,ജാത്സസി, സിന്ധു ഉദയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്ഉപരോധ സമരം സംഘടിപ്പിച്ചത്.