navas
കക്കാകുന്ന് കുടിവെള്ള പദ്ധതി

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കക്കാക്കുന്ന് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയോജിത കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 6.81കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടമായി കക്കാക്കുന്നിൽ 8.35 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും പമ്പ് ഹൗസും വാട്ടർ അതോറിട്ടി സ്ഥാപിച്ചു. തുടർന്ന് കുടിവെള്ള വിതരണത്തിനായി 5200 മീറ്റർ പൈപ്പ് ഇടുന്ന പ്രവർത്തിയും പൂർത്തിയായി. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ നിന്ന് പൈപ്പുവഴി എത്തുന്ന വെള്ളം പമ്പു ചെയ്ത് ടാങ്കിൽ എത്തിക്കും. തുടർന്ന് ടാങ്കിൽ നിന്നും പതാരത്തെയും കെ.സി.ടി. ജംങ്ഷനിലെയും പൈപ്പ് ലൈനുമായി ബന്ധപ്പെടുത്തി പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളലേക്കും കുടിവെള്ളം വിതരണം ചെയ്യും.റോഡ് കണക്ഷൻ എടുത്തിട്ടുള്ള എല്ലാ വീടുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വാട്ടർ അതോർട്ടി അധികൃതർ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ കക്കാക്കുന്ന് ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും കുടിവെള്ളം ഉറപ്പാക്കാനാകും.

ഉദ്ഘാടനം ഇന്ന്

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി. കെ കൃഷ്ണൻ കുട്ടി വീഡയോ കോൺഫറൻസിലൂടെ നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സോമപ്രസാദ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പകുമാരി തുടങ്ങിയവർ പങ്കെടുക്കും.

ബി.ജെ.പി പ്രതഷേധം

കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ബി.ജെ.പി പ്രതിനിധിയെ ഉദ്ഘാടന പരിപാടിയിൽ ഒഴിവാക്കിയ നടപടിയിൽ ബി.ജെ.പി പ്രതഷേധിച്ചു