കൊട്ടാരക്കര: കനേഡിയൻ മലയാളി ഐഡൽ സംഗീത മത്സരത്തിൽ കൊട്ടാരക്കര സ്വദേശി നിഖിൽ കൃഷ്ണൻ ഒന്നാം സ്ഥാനം നേടി.യൂണിവേഴ്സിറ്റി ഒഫ് ടൊറൻ്റോയിൽ പോസ്റ്റ് ഡോക്ടർ ഫെലോ ആണ് നിഖിൽ കൃഷ്ണൻ.ദേശീയ അവാർഡ് ,യുവജനോത്സവ കലാ പ്രതിഭാ പട്ടം, കേരള കൗമുദി റീഡേഴ്സ് ക്ലബ് സംസ്ഥാന കലാപ്രതിഭ പട്ടം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൊട്ടാരക്കര കൃഷ്ണയിൽ ദേവസ്വം ബോർഡ് റിട്ട. ചീഫ് എൻജിനീയർ മുരളീ കൃഷ്ണന്റെയും പന്തളം എൻ.എസ്. എസ് പോളി ടെക്കനിക്ക് റിട്ട: പ്രിൻസിപ്പൽ ജയദേവിയുടെയും മകനാണ് നിഖിൽ കൃഷ്ണൻ. പാലക്കാട് എൻ.എസ്. എസ് എൻജിനീയറിംഗ് കോളജ് അസി.പ്രൊഫ.എസ്.കീർത്തിയാണ് ഭാര്യ. കൃഷ്ണപ്രിയ ഏക സഹോദരിയാണ്.