പത്തനാപുരം : നഗരത്തിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും ആരോഗ്യപ്രവർത്തകർക്കും വേണ്ടിയാണ് ടെസ്റ്റ് നടന്നത്.എഴുപത്തിയഞ്ച് പേരാണ് പരിശോധനയ്ക്ക് വിധേയമായത്. കഴിഞ്ഞ ദിവസം നഗരത്തിലെ അഞ്ച് വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടന്നത്.നഗരത്തിലെ ഒരു ബുക്ക് ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് ഉൾപ്പടെയാണ് പൊസിറ്റീവ് ആയത്.പഞ്ചായത്തിലെ കുണ്ടയം മൂലക്കട ജംഗ്ഷനിൽ നിന്നും 12,13,14 വാർഡുകളിലെ ഇരുന്നൂറ്റിയൻപത് മീറ്റർ ദൂരം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.പിറവന്തൂർ പഞ്ചായത്തിലെ പുന്നല ജംഗ്ഷൻ അടച്ചിട്ടു.കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 9 പേർക്കാണ് പുന്നലയിൽ രോഗം സ്ഥിരീകരിച്ചത്. അരുവിത്തറയിലെ രോഗികളുടെ പ്രാഥമികസമ്പർക്കയിലുള്ളവരുടെ ആന്റിജൻ പരിശോധന ബുധനാഴ്ച നടക്കും.