sasidharan-67

കുണ്ടറ: ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരീപ്ര കുഴിമതിക്കാട് എള്ളുവിള വടക്കതിൽ വീട്ടിൽ ശശിധരനാണ് (67) മരിച്ചത്. വെള്ളിയാഴ്ചയാണ് ശശിധരനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ സംശയമുണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ കഴിയവെ ഞായറാഴ്ച വൈകിട്ട് 6 ഓടെയാണ് മരിച്ചത്. തിങ്കളാഴ്ച വന്ന കൊവിഡ് പരിശോധനാ ഫലത്തിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ഡോക്ടറും പരിചരിച്ച നഴ്‌സുമാരും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ശശിധരന് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. മീനാക്ഷിയാണ് ഭാര്യ. മക്കൾ: പ്രമോദ്, വിനോദ്. മരുമക്കൾ: സൂര്യ, നീതു.